Tuesday 2 November 2010

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ -സി. ദാവൂദ്...

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ -സി. ദാവൂദ്...: "തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്നു കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ ശക്തമായ യു.ഡി.എഫ് തരംഗം ആഞ്..."

തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം -എ.ആര്‍

തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം -എ.ആര്‍: "കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാഷ്ട്രീയസൂനാമി. എല്‍.ഡി.എഫിന്റെ തകര്‍ച്ചക്കും യു..."

Saturday 16 October 2010

വിധി പറയും മുമ്പേ: വളപട്ടണം @ CITY CHANNEL KANNUR

Janapaksha Vikasana Samithi: പ്രചരണം കൊഴുക്കുന്നു..

പ്രചരണം കൊഴുക്കുന്നു..: "ജനപക്ഷ വികസന സമിതിയുടെ പ്രചരണം കൊഴുക്കുന്നു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജന പക്ഷ വികസന സമിതിയുടെ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു നില..."

Janapaksha Vikasana Samithi: News Report on Janapaksha Vikasana Munnani Madayi

News Report on Janapaksha Vikasana Munnani Madayi: "click on the image to view original size..."

മുസ്ലിം ലീഗിന്റെ നെറികെട്ട രാഷ്ട്രീയം...

Janapaksha Vikasana Samithi: മുസ്ലിം ലീഗിന്റെ നെറികെട്ട രാഷ്ട്രീയം...: "മൊട്ടാമ്പ്രം മസ്ജിദ്-നൂറിനു നേരെ മുസ്ലിം ലീഗ്  പ്രവര്‍ത്തകര്‍ അക്രമം നടത്തി. ഇന്നലെ രാത്രി 2 മണിക്ക് ശേഷം ആണ് സംഭവം നടന്നത് ."

കൊടുവള്ളിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പിന്മാറി; പിന്തുണ എല്‍.ഡി.എഫിന്

കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്തിലെ കരുവന്‍പൊയില്‍ വാര്‍ഡില്‍നിന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. ഇടതു-മതേതര മുന്നണിയുമായുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് ഈ പിന്‍മാറ്റമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇടതു-മതേതര മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന റാബിയത്ത് വടക്കേക്കരയെ പിന്തുണക്കാനാണ് എസ്.ഡി.പി.ഐയുടെ തീരുമാനമെന്നറിയുന്നു.
കരുവന്‍പൊയില്‍ വാര്‍ഡില്‍ റുബീന നാസര്‍ ആണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് പഞ്ചായത്തില്‍ താരതമ്യേന സ്വാധീനമുള്ള മേഖലയാണ് കരുവന്‍പൊയില്‍. ഇവിടെ അവര്‍ക്കുകൂടി സമ്മതമുള്ളയാളെ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍.ഡി.എഫ് സന്നദ്ധമാകുകയായിരുന്നുവത്രെ. ഇടതു-മതേതര മുന്നണിയുടെ എം.എല്‍.എയാണ് ഇരുകക്ഷികള്‍ക്കുമിടയിലെ പാലമായി പ്രവര്‍ത്തിച്ചതെന്നാണ് അറിയുന്നത്.

കൊടുവള്ളി പഞ്ചായത്തിലെ കരൂഞ്ഞി വാര്‍ഡില്‍ ഇടതുമുന്നണിക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചതും വിവാദമായിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതി പ്രസിഡന്റ് വായോളി മുഹമ്മദ് മാസ്റ്ററാണ് ഇവിടെ ഇടതു-മതേതര മുന്നണി സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ബി.ജെ.പി പഞ്ചായത്ത് കണ്‍വെന്‍ഷനിലാണ് തീരുമാനമെടുത്തത്.

തൃശൂരിലെ ഇടതു-ബി.ജെ.പി ബന്ധം വിവാദമാകുകയും ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം ഇത് നിഷേധിച്ച് രംഗത്തിറങ്ങുകയും ചെയ്‌തെങ്കിലും കൊടുവള്ളിയില്‍ ബി.ജെ.പി വോട്ട് വേണ്ടെന്ന് ഇടതുമുന്നണി നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. നിരുപാധികമായി ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ട് സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് പി.ടി.എ റഹിം എം.എല്‍.എ ഇതേക്കുറിച്ച് പ്രതികരിച്ചത്.

ജനകീയ ഐക്യവേദി: ഗ്രാമസഭാ സംവിധാനം രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചു

ജനകീയ ഐക്യവേദി: ഗ്രാമസഭാ സംവിധാനം രാഷ്ട്രീയ കക്ഷികൾ അട്ടിമറിച്ചു: "ബി.ആർ.പി. ഭാസ്കർ ഗ്രാമസ്വരാജിന് ഗാന്ധിജി വലിയ പ്രാധാന്യം കല്പിച്ചിരുന്നെങ്കിലും ഭരണഘടനയിൽ അതിന് അർഹിക്കുന്ന സ്ഥാനം ലഭിച്ചില്ല. ഇതിന് രണ്ട് ..."

Friday 15 October 2010

ജനകീയ വികസനമുന്നണി: വികസനമുന്നണി ഒറ്റനോട്ടത്തില്‍

ജനകീയ വികസനമുന്നണി: വികസനമുന്നണി ഒറ്റനോട്ടത്തില്‍: "പ്രാദേശിക ജനകീയ കൂട്ടായ്മയിലൂടെ 2010ത്രിതല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് 1751 സീറ്റുകളില്‍ മല്‍സരിക്കും. 5 കോര്‍പ്പറേഷനുകള..."

ജനപക്ഷ മുന്നണി മുക്കം പഞ്ചായത്ത്‌: തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ജനപക്ഷ മുന്നണി മുക്കം പഞ്ചായത്ത്‌: തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി: "ജനപക്ഷ മുന്നണി തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. സിദ്ധീഖ് ചേന്ദമംഗല്ലൂരിന്റെ നേതൃത്തത്തിലാണ് ഗാന സി ഡി പുറത്തിറക്കിയത്. ബാപ്പു വാവാട്, സിദ്ധീ..."

Sunday 10 October 2010

വളപട്ടണം ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍

പദയാത്ര നടത്തി

വളപട്ടണം: ജനകീയ വികസന സമിതി വളപട്ടണം വാര്‍ഡുകളില്‍ പദയാത്ര നടത്തി.


പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു.

വളപട്ടണം: ജനകീയ വികസന സമിതി തിരന്നെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ മുസ്ലിം ലീഗുകാര്‍ നശിപ്പിച്ചു.


ഇനിയാണ് സാറ്റുകളി - സ്വന്തം ലേഖകന്‍ Manorama

ഇനിയാണ് സാറ്റുകളി - സ്വന്തം ലേഖകന്‍: "9.10.2010 ജമാഅത്തെ ഇസ്ലാമി പല പേരുകളിലായി ഇക്കുറി മല്‍സരിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ജനകീയ വികസന മുന്നണിയെന്ന പേരില്‍ 46 വാര്‍ഡുകളില്..."

Saturday 9 October 2010

ജനപക്ഷ വികസന മുന്നണി മാടായി പഞ്ചായത്ത് തെരഞ്ഞെടുപ...

Janapaksha Vikasana Samithi: ജന പക്ഷ വികസന മുന്നണി മാടായി പഞ്ചായത്ത് തെരഞ്ഞെടുപ...: "മുട്ടം : തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഴുവന്‍ ജനങ്ങളുടെയും നന്മക്കായി കക്ഷി താല്പര്യങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുമെന്നും അതിന്റെ സ..."

ജനകീയ വികസനമുന്നണി: മലബാറിലെ കാഴ്ച വ്യത്യസ്തമാണ്…

ജനകീയ വികസനമുന്നണി: മലബാറിലെ കാഴ്ച വ്യത്യസ്തമാണ്…: "Oct 09, 2010തിരുവനന്തപുരം : കേരളാ കൌമുദി 9.10.2010…………….മലബാറിലെ കാഴ്ച വ്യത്യസ്തമാണ്. കഴിഞ്ഞ തവണ എന്‍.ഡി.എഫ് വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്..."

ജനകീയ വികസന മുന്നണി കൊടിയത്തൂര്‍ ഓട്ടന്‍ തുള്ളല്‍ ..

Friday 8 October 2010

ജനകീയ വികസനമുന്നണി: പടന്നയില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ ആയി...

ജനകീയ വികസനമുന്നണി: പടന്നയില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ ആയി...: "പടന്നയില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ ആയി 23 September 2010 പടന്ന : പടന്നയില്‍ എല്ലാ വാര്‍ഡിലും ജനകിയ വികസന മുന്നണി മത്സരിക്കാന്‍ ..."

ജനകിയ വികസന മുന്നണി സ്ഥാനര്ത്തികളെ സി.പി. എം. ലോക്കല്‍ കമ്മിറ്റി ഭിഷണി പെടുത്തിയതായി പരാതി

പടന്ന : പടന്ന പഞ്ചായത്തിലെ ജനകിയ വികസന മുന്നണി സ്ഥാനര്തികള്‍ക്ക് നേരെ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഭിഷനിപെടുതിയതായി പരാതി പ്രഥാനമായും ജനകിയ വികസന സമിതിയുടെ പ്രവര്‍ത്തകരുടെ കീഴിലുള്ള സ്കൂള്‍കള്‍ക്കും സ്ഥാനര്തികള്‍ക്കും നേരെയാണ് ഭിഷണി ഉയര്‍ത്തിയത് കൂടാതെ പതിനാലാം വാര്‍ഡിലെ ജനകിയ വികസന മുന്നണി സ്ഥാനാര്‍ത്തി ടി.കെ. അഷറഫിനെ പിന്‍വലിക്കനമെന്നതാണ് ഈ ആവിശ്യം ജനകിയ വികസന മുന്നണി പ്രവര്‍ത്തകര്‍ തള്ളിയതോടുകൂടിയാണ് ഭിഷണി ഉയര്‍ന്നത്. പതിനാലാം വാര്‍ഡില്‍ വിജയം കിട്ടിയിലെങ്ങിലും രണ്ടാം സ്ഥാനം നഷ്ടപെടുമെന്ന ഭിതിയാണ് ഭിഷനിപെടുത്തി പിന്‍വലിക്കാന്‍ സി.പി.മിന്നെ പ്രേരിപിച്ചത്‌ എന്ത് വന്നാലും പിന്‍വലി ക്കുന്ന പ്രശ്നമില്ലന്നു ജനകിയ വികസന മുന്നണി പ്രവര്‍ത്തകര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു

ഇന്ത്യയുടെ പുരോഗതി ഗ്രാമ സ്വരാജിലൂടെ -റസാഖ് പാലേരി

ചൊക്ളി: ഗ്രാമങ്ങളുടെ പുരോഗതിയിലൂടെയും അവിടുത്തെ പാവപ്പെട്ടവരെ മുഖ്യ ധാരയിലേക്ക് കൊണടുവരുന്നതിലൂടെയും മാത്രമേ രാജ്യപുരോഗതി ഉണടാകൂ അഥവാ ഗ്രാമസ്വരാജ് എന്ന ഗന്ധിജിയുടെ സ്വപ്നത്തെ സമകാലിക വികസന രാഷ്ട്രീയ പശ്ചാതലത്തിലും വരാനിരിക്കുന്ന സ്വാതന്ത്യ്ര ദിനത്തെയും മുന്‍നിര്‍ത്തി പുനരാലോജിക്കേണ്ടതുണ്ടെന്ന് കോഴിക്കോട് ജില്ലാ ജനകീയ മുന്നണി ചെയര്‍മാന്‍ റസാഖ് പാലേരി ചൊക്ളി ഗ്രാമ പഞ്ചായത്ത് ജനകീയ മുന്നണി പ്രഖ്യാപന കണ്‍വെന്‍ഷനില്‍ അഭിപ്രായപ്പെട്ടു.

  ചൊക്ളി ഗ്രാമ പഞ്ചായത്ത് ജനകീയ മുന്നണിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.നാട്ടില്‍ വികസനം നടപ്പിലാക്കുമ്പോള്‍ നാം നോക്കേണ്ടത് അവിടുത്തെ അടിസ്ഥാന ജനവിഭാഗത്തെ ആ വികസനം എങ്ങനെ ബാധിക്കും എന്നതാണ്. സ്വജനപക്ഷ രാഷ്ട്രീയത്തിന് അധീതമായി ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും എല്ലാവരുടെയും കൈകളില്‍ അവരുടെ പ്രയാസങ്ങള്‍ തീര്‍ക്കാന്‍ വേണടിയുള്ള വളര്‍ച്ച കൊണടുവരാനും കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് ജനകീയ മുന്നണി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രമുഖ സാഹിത്യകാരനായ പ്രേമാനന്ദന്‍ ചമ്പാട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ചൊക്ളി ഗ്രാമ പഞ്ചായത്തിന്റെ അതിവിപുലമായ

ചൊക്ലി ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡ് വികസനമുന്നണി സ്ഥാനാര്‍ഥി സി.ഹസീന നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു.



വികസന രേഖ ചൊക്ളി ഗ്രാമ പഞ്ചായത്ത് ജനകീയ മുന്നണി സെക്രടറി
ബി.ഉസ്മാന്‍ അവതരിപ്പിച്ചു. അതോടൊപ്പം ജനകീയ മുന്നണിയുടെ കീഴില്‍
പലിശ രഹിത നിധിയുടെ പ്രഖ്യാപനം കണ്‍വീനര്‍ പി.സി ശമീമ പ്രഖ്യാപിച്ചു. അഡ്വ.രവീന്ദ്രന്‍ ,കെ.ടി അന്ത്രുമൌലവി ,സി.ഹസീന എന്നിവര്‍ പരിപാടിയില്‍ ആശംസ അര്‍പ്പിച്ചു. ഇര്‍ഫാന്‍ അബദുല്‍ഖാദര്‍ നന്ദി പറഞ്ഞു

പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുസ്‌ലിംലീഗിന് വെല്ലുവിളി | Madhyamam

പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുസ്‌ലിംലീഗിന് വെല്ലുവിളി Madhyamam

ലക്ഷ്യം ജനപങ്കാളിത്തത്തോടുള്ള വികസനം- ടി.ആരിഫലി

ജനപങ്കാളിത്തത്തോടുകൂടിയുള്ള വികസനം ലക്ഷ്യമാക്കിയാണ് ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. നീതി പൂര്‍വമായി വിഭവങ്ങളുടെ വിതരണം നടക്കണം. കക്ഷിരാഷ്ട്രീയക്കാര്‍ തങ്ങളുടെ ആശ്രിതര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് വിഭവങ്ങള്‍ പങ്ക് വെക്കുന്നത്. തെരഞ്ഞെടുപ്പ് മേഖലയിലെ ദീര്‍ത്താണ് അഴിമതിയുടെ പ്രധാന ഉറവിടം. അധികാരത്തിലെത്തുമ്പോള്‍ ഈ ചെലവ് തിരിച്ചു പിടിക്കാനുള്ള ശ്രമവും, തെരഞ്ഞെടുപ്പിലേക്ക് സംഭാവന നല്‍കിയവരോടുള്ള കൂറ് പ്രകടിപ്പിക്കേണ്ടി വരുന്നതുമാണ് ജനപ്രതിനിധികളെ അഴിമതിക്കാരാക്കുന്നത്.

ജനക്ഷേമ സമിതി കണ്ണൂര്‍: ഇലക്‌ഷെന്‍ ചിന്നം അനുവദിച്ചു

കണ്ണൂര്‍ മുനിസിപളിറ്റി ജനക്ഷേമ സമിതി സ്ഥാനാര്‍തികള്‍‍  "ബള്‍ബ്‌" ചിന്നത്തില്‍ മത്സരിക്കും. എല്ലാ സമ്മദിടായാകരുടേയും വോട്ട് "ബള്‍ബ്‌" ചിന്നത്തില്‍ പതിയട്ടെ !

ജനക്ഷേമ സമിതി കണ്ണൂര്‍ മുനിസിപാളിറ്റി തെരഞ്ഞെരെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം




Wednesday 6 October 2010

പഴയങ്ങാടി: ജനപക്ഷ വികസനസമിതി 10 വാര്‍ഡില്‍ മത്സരിക്കും

http://www.madhyamam.com/news/4874


പഴയങ്ങാടി: ജനകീയ മാനിഫെസ്‌റ്റോയുടെ പിന്‍ബലത്തോടെ മാടായി ഗ്രാമപഞ്ചായത്തില്‍ ജനപക്ഷ വികസന സമിതി 10 വാര്‍ഡുകളിലും ഒരു ബ്ലോക് ഡിവിഷനിലും മല്‍സരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത്, 14, 15, 16, 18, 20, 17 വാര്‍ഡുകളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സമിതി ബാക്കി വാര്‍ഡുകളില്‍ ഒക്‌ടോബര്‍ നാലിന് പത്രിക സമര്‍പ്പിക്കും. പുതിയങ്ങാടി ഡിവിഷനില്‍ നിന്നാണ് ബ്ലോക് പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നത്.
ഗ്രാമസഭകളെ സജീവമാക്കുകയും എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ്മയെന്ന ഗ്രാമസഭയുടെ തനത് സ്വഭാവം പ്രയോഗവത്കരിക്കുകയും ചെയ്യും.  പദ്ധതിവിഹിതം പൂര്‍ണമായും ഉപയോഗപ്പെടുത്തി, ആസൂത്രണബോധവും കാഴ്ചപ്പാടുമില്ലാത്ത ജനപ്രതിനിധികളുടെയും അഴിമതി അരങ്ങു തകര്‍ത്ത് രാഷ്ട്രീയ സ്വജനപക്ഷപാതത്തിലൂടെ വികസനമുരടിപ്പ് നടത്തുന്ന രാഷ്ട്രീയസംഘടനകളുടെയും പിടിയില്‍നിന്ന്  മോചിപ്പിച്ച് വികസനത്തിന്റെ പുതിയ മാതൃക ഗ്രാമങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ റിട്ട. അഡീഷനല്‍ ഡെവലപ്‌മെന്റ് കമീഷണര്‍ പി.വി. അബ്ദുറഹ്മാന്‍, വി.കെ. മൊയ്തുഹാജി, എ.പി.വി. മുസ്തഫ, എസ്.എ.പി. അബ്ദുല്‍ സലാം, സി. അബ്ദുല്‍ ഗനി, റിട്ട. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ രാഘവന്‍, വി.വി. ചന്ദ്രന്‍, പി.എം. അബ്ദുല്ല, ബി.പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു

തലശ്ശേരി മുനിസിപലിറ്റി ( കോടതി വാര്‍ഡ്‌) - ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥി

Tuesday 5 October 2010

മുണ്ടേരി പഞ്ചായത്ത്‌ ജനകീയ വികസന സമിതി സ്ഥാനാര്‍ഥികള്‍

മുണ്ടേരിയില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കികാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്ത് ജനകീയ വികസന സമിതി സ്ഥാനാര്‍ഥികള്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി. കുടുക്കിമൊട്ട, കാഞ്ഞിരോട്, പാറോത്തുംചാല്‍, ഇടയില്‍പീടിക എന്നീ വാര്‍ഡുകളിലേക്ക് പി. ശാക്കിറ, ആശിഖ്, മുസ്തഫ മാസ്റ്റര്‍, എം.പി. ഖാലിദ് എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. പടന്നോട്ട്, തലമുണ്ട വാര്‍ഡുകളില്‍ ഒക്ടോബര്‍ നാലിന് പത്രിക സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ ടി. അഹമ്മദ് മാസ്റ്റര്‍ അറിയിച്ചു
എം.പി. ഖാലിദ്

പി. ശാക്കിറ

ആശിഖ്

മുസ്തഫ മാസ്റ്റര്‍

കണ്ണൂര്‍ ജില്ല പഞ്ചായത്ത്‌ - അന്ജരക്കണ്ടി ഡിവിഷന്‍

നാമനിര്‍ദേശ പത്രിക നല്‍കി



കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അഞ്ചരക്കണ്ടി ഡിവിഷനില്‍ ജനകീയ വികസന സമിതി സ്ഥാനാര്‍ഥിയായി നൌഷാദ് മേത്തര്‍ പത്രിക നല്‍കി. മാലൂര്‍ സ്വദേശിയായ നൌഷാദ് മേത്തര്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.

Monday 4 October 2010

ജനക്ഷേമ സമിതി - കണ്ണൂര്‍ മുനിസിപാലിറ്റി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുന്നു

ശിഥില ചിന്തകള്‍: ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ

ശിഥില ചിന്തകള്‍: ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ: "നമ്മുടെ സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണല്ലോ. ഒക്ടോബര്‍ 23നും 25നും ആണ് തെരഞ്ഞെടുപ്പ്.  ഈ തെരഞ്ഞെടുപ്പില്‍ ഒന്നും മിണ..."

Mathrubhumi news: പ്രച്ഛന്നവേഷത്തില്‍ ജമാഅത്തെ ഇസ്‌ലാമി

http://www.mathrubhumi.com/kannur/news/551340-local_news-Kannur-കണ്ണൂര്‍.html

പ്രച്ഛന്നവേഷത്തില്‍ ജമാഅത്തെ ഇസ്‌ലാമി

Posted on: 03 Oct 2010
കണ്ണൂര്‍: എല്‍.ഡി.എഫിനോടോ, യു.ഡി.എഫിനോടോ പ്രത്യേകതാത്പര്യം കാണിക്കാതെ പുതിയജനപക്ഷം, വികസനരാഷ്ട്രീയ കാഴ്ചപ്പാടുമായി ഇക്കുറി ജമാഅത്തെ ഇസ്‌ലാമി തിരഞ്ഞെടുപ്പുരംഗത്ത് സക്രിയമാകുന്നു.

സംഘടനയുടെ പേരിലോ യുവജനസംഘടനയായ സോളിഡാരിറ്റിയുടെ പേരിലോ ജമാഅത്തെ ഇസ്‌ലാമി നേരിട്ട് മത്സരിക്കുന്നില്ല. മറിച്ച് ജനക്ഷേമ സമിതി, വികസനസമിതി, എന്നീ പേരുകളിലാണ് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുള്ളത്.

കണ്ണൂര്‍, തലശ്ശേരി നഗരസഭയുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ 24 പഞ്ചായത്തുകളിലെ 116 വാര്‍ഡുകളില്‍ആണ് ഇത്തരം മുന്നണികള്‍ മത്സരിക്കുന്നത്. അതേസമയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷനുകളില്‍ മുന്നണി മത്സരിക്കുന്നില്ല.

കണ്ടല്‍ക്കാട് കൈയേറ്റം, ബി.ഒ.ടി. ദേശീയപാത വികസനം, കുന്നിടിക്കല്‍, കരിങ്കല്‍ഖനനം, പുഴകൈയേറ്റം തുടങ്ങിയ പൊതുവിഷങ്ങളില്‍ വിവിധപ്രദേശത്ത് സോളിഡാരിറ്റി സമരരംഗത്തുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്‍ന്തുണയോടെയാണെങ്കിലും സമാനചിന്താഗതിക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും സമീപവാസികളും ഇത്തരം പ്രതിഷേധസമരങ്ങളില്‍ സക്രിയമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ പട്ടിക്കാട് മൂന്നുവാര്‍ഡുകളില്‍ വികസനമുന്നണി മത്സരിച്ചു ജയിച്ചിരുന്നു. സംസ്ഥാനത്ത് ആയിരത്തോളം വാര്‍ഡുകളില്‍ സമാനരീതിയിലും മത്സരംനടത്തി ജനപിന്തുണ ആര്‍ജിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്.

പഞ്ചായത്തിരാജ് സംവിധാനത്തിന്റെ വികസന സംവിധാനത്തെ അന്ധമായരാഷ്ട്രീയം തകര്‍ത്തുകളഞ്ഞതായി ജമാഅത്തെ ഇസ്‌ലാമി കരുതുന്നു. രാഷ്ട്രീയത്തെ ഒഴിവാക്കിക്കൊണ്ടുള്ള വികസനകാഴ്ചപ്പാടിനുവേണ്ടിയാണ് വികസനമുന്നണി മത്സരിക്കുന്നതെന്നും അവര്‍ പറയുന്നു.

കണ്ണൂര്‍ നഗരസഭയില്‍ 14 ഇടത്തും തലശ്ശേരിയില്‍ 16 ഇടത്തും മാടായിയില്‍ 10വാര്‍ഡിലും വളപട്ടണത്ത് ആറുവാര്‍ഡിലും ജനപക്ഷമുന്നണി മത്സരിക്കുന്നു

അതേസമയം എസ്.ഡി.പി.ഐ., ബി.ജെ.പി. ഒഴികെയുള്ള മുന്നണികളുമായി വേണമെങ്കില്‍ ചിലസ്ഥലത്ത് പ്രാദേശികധാരണയുണ്ടാക്കാനും അവര്‍ക്ക് താത്പര്യമുണ്ട്.

വികസനമുന്നണിയുടെ വരവ് യു.ഡി.എഫിനെ ബാധിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. അതേസമയം ഇടതുപക്ഷത്തോട് താത്പര്യമുള്ളവര്‍ ഇത്തരം വികസനമുന്നണിയിലെത്തുന്നത് എല്‍.ഡി.എഫിനെയാണ് ബാധിക്കുകയെന്ന് യു.ഡി.എഫും പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയേതരമായ ഒരു കൂട്ടായ്മ രംഗത്തെത്തുന്നത്,
Tags: Kannur District News. കണ്ണൂര്‍. Kerala. കേരളം

Sunday 3 October 2010

മാറ്റത്തിനൊരു വോട്ട് !

അധികാരം
*ജനസേവനത്തിന്
*സാമൂഹിക നന്മക്ക്
*നാടിന്റെ വികസനത്തിന്,
ജനക്ഷേമ സമിതി സ്ഥാനര്തികള്‍ക്ക്
വോട്ട് നല്‍കി വിജയിപ്പിക്കുക

_________________________________

നാടിന്‌ ചേര്‍ന്ന വികസനത്തിന്
ജനക്ഷേമ സമിതിയെ വിജയിപ്പിക്കുക

പാര്‍ടികളില്‍ നിന്ന് അധികാരം
ജനങ്ങളിലേക്കെത്തിക്കാന്‍
ജനക്ഷേമ സമിതിയെ വിജയിപ്പിക്കുക

__________________________________

അധികാരം
മേലന്മാര്‍ക്ക് കൊഴുക്കാനല്ല
പാവപ്പെട്ടവരെ ഉയര്‍ത്താനാണ് .

അധികാരം
അലങ്കാരമല്ല,
ഉത്തരവാദിത്വമാണ്

__________________________________

ജനക്ഷേമ സമിതി - കണ്ണൂര്‍ മുന്‍സിപലിറ്റി പ്രഖ്യാപന സമ്മേളനം - ജൂലൈ 2010

ജനക്ഷേമ സമിതി - കണ്ണൂര്‍ നോമിനേഷന്‍ സമര്‍പ്പണം

ജനക്ഷേമ സമിതി - കണ്ണൂര്‍

ജനക്ഷേമ സമിതി - കണ്ണൂര്‍ ബ്ലോഗിലേക്ക് ഏവര്‍ക്കും സുസ്വാഗതം !


രാഷ്ട്രീയത്തിനതീതമായ തദ്ദേശഭരണം എന്ന ജനക്ഷേമ സമിതിയുടെ ആശയത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.