Monday 4 October 2010

Mathrubhumi news: പ്രച്ഛന്നവേഷത്തില്‍ ജമാഅത്തെ ഇസ്‌ലാമി

http://www.mathrubhumi.com/kannur/news/551340-local_news-Kannur-കണ്ണൂര്‍.html

പ്രച്ഛന്നവേഷത്തില്‍ ജമാഅത്തെ ഇസ്‌ലാമി

Posted on: 03 Oct 2010
കണ്ണൂര്‍: എല്‍.ഡി.എഫിനോടോ, യു.ഡി.എഫിനോടോ പ്രത്യേകതാത്പര്യം കാണിക്കാതെ പുതിയജനപക്ഷം, വികസനരാഷ്ട്രീയ കാഴ്ചപ്പാടുമായി ഇക്കുറി ജമാഅത്തെ ഇസ്‌ലാമി തിരഞ്ഞെടുപ്പുരംഗത്ത് സക്രിയമാകുന്നു.

സംഘടനയുടെ പേരിലോ യുവജനസംഘടനയായ സോളിഡാരിറ്റിയുടെ പേരിലോ ജമാഅത്തെ ഇസ്‌ലാമി നേരിട്ട് മത്സരിക്കുന്നില്ല. മറിച്ച് ജനക്ഷേമ സമിതി, വികസനസമിതി, എന്നീ പേരുകളിലാണ് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുള്ളത്.

കണ്ണൂര്‍, തലശ്ശേരി നഗരസഭയുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ 24 പഞ്ചായത്തുകളിലെ 116 വാര്‍ഡുകളില്‍ആണ് ഇത്തരം മുന്നണികള്‍ മത്സരിക്കുന്നത്. അതേസമയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷനുകളില്‍ മുന്നണി മത്സരിക്കുന്നില്ല.

കണ്ടല്‍ക്കാട് കൈയേറ്റം, ബി.ഒ.ടി. ദേശീയപാത വികസനം, കുന്നിടിക്കല്‍, കരിങ്കല്‍ഖനനം, പുഴകൈയേറ്റം തുടങ്ങിയ പൊതുവിഷങ്ങളില്‍ വിവിധപ്രദേശത്ത് സോളിഡാരിറ്റി സമരരംഗത്തുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്‍ന്തുണയോടെയാണെങ്കിലും സമാനചിന്താഗതിക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും സമീപവാസികളും ഇത്തരം പ്രതിഷേധസമരങ്ങളില്‍ സക്രിയമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ പട്ടിക്കാട് മൂന്നുവാര്‍ഡുകളില്‍ വികസനമുന്നണി മത്സരിച്ചു ജയിച്ചിരുന്നു. സംസ്ഥാനത്ത് ആയിരത്തോളം വാര്‍ഡുകളില്‍ സമാനരീതിയിലും മത്സരംനടത്തി ജനപിന്തുണ ആര്‍ജിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്.

പഞ്ചായത്തിരാജ് സംവിധാനത്തിന്റെ വികസന സംവിധാനത്തെ അന്ധമായരാഷ്ട്രീയം തകര്‍ത്തുകളഞ്ഞതായി ജമാഅത്തെ ഇസ്‌ലാമി കരുതുന്നു. രാഷ്ട്രീയത്തെ ഒഴിവാക്കിക്കൊണ്ടുള്ള വികസനകാഴ്ചപ്പാടിനുവേണ്ടിയാണ് വികസനമുന്നണി മത്സരിക്കുന്നതെന്നും അവര്‍ പറയുന്നു.

കണ്ണൂര്‍ നഗരസഭയില്‍ 14 ഇടത്തും തലശ്ശേരിയില്‍ 16 ഇടത്തും മാടായിയില്‍ 10വാര്‍ഡിലും വളപട്ടണത്ത് ആറുവാര്‍ഡിലും ജനപക്ഷമുന്നണി മത്സരിക്കുന്നു

അതേസമയം എസ്.ഡി.പി.ഐ., ബി.ജെ.പി. ഒഴികെയുള്ള മുന്നണികളുമായി വേണമെങ്കില്‍ ചിലസ്ഥലത്ത് പ്രാദേശികധാരണയുണ്ടാക്കാനും അവര്‍ക്ക് താത്പര്യമുണ്ട്.

വികസനമുന്നണിയുടെ വരവ് യു.ഡി.എഫിനെ ബാധിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. അതേസമയം ഇടതുപക്ഷത്തോട് താത്പര്യമുള്ളവര്‍ ഇത്തരം വികസനമുന്നണിയിലെത്തുന്നത് എല്‍.ഡി.എഫിനെയാണ് ബാധിക്കുകയെന്ന് യു.ഡി.എഫും പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയേതരമായ ഒരു കൂട്ടായ്മ രംഗത്തെത്തുന്നത്,
Tags: Kannur District News. കണ്ണൂര്‍. Kerala. കേരളം

2 comments:

  1. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായ ഈ ജനകീയ മുന്നേറ്റത്തെ വിജയിപ്പിക്കുക.

    ReplyDelete
  2. പാര്‍ടിയല്ല വലുത് ജനങ്ങളല്ലേ അതുകൊണ്ട് ജനകീയ മുന്നണിക്ക്‌ വോട്ട് ചെയ്യുക

    ReplyDelete