Friday 8 October 2010

ലക്ഷ്യം ജനപങ്കാളിത്തത്തോടുള്ള വികസനം- ടി.ആരിഫലി

ജനപങ്കാളിത്തത്തോടുകൂടിയുള്ള വികസനം ലക്ഷ്യമാക്കിയാണ് ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. നീതി പൂര്‍വമായി വിഭവങ്ങളുടെ വിതരണം നടക്കണം. കക്ഷിരാഷ്ട്രീയക്കാര്‍ തങ്ങളുടെ ആശ്രിതര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് വിഭവങ്ങള്‍ പങ്ക് വെക്കുന്നത്. തെരഞ്ഞെടുപ്പ് മേഖലയിലെ ദീര്‍ത്താണ് അഴിമതിയുടെ പ്രധാന ഉറവിടം. അധികാരത്തിലെത്തുമ്പോള്‍ ഈ ചെലവ് തിരിച്ചു പിടിക്കാനുള്ള ശ്രമവും, തെരഞ്ഞെടുപ്പിലേക്ക് സംഭാവന നല്‍കിയവരോടുള്ള കൂറ് പ്രകടിപ്പിക്കേണ്ടി വരുന്നതുമാണ് ജനപ്രതിനിധികളെ അഴിമതിക്കാരാക്കുന്നത്.

No comments:

Post a Comment