Friday 8 October 2010

ഇന്ത്യയുടെ പുരോഗതി ഗ്രാമ സ്വരാജിലൂടെ -റസാഖ് പാലേരി

ചൊക്ളി: ഗ്രാമങ്ങളുടെ പുരോഗതിയിലൂടെയും അവിടുത്തെ പാവപ്പെട്ടവരെ മുഖ്യ ധാരയിലേക്ക് കൊണടുവരുന്നതിലൂടെയും മാത്രമേ രാജ്യപുരോഗതി ഉണടാകൂ അഥവാ ഗ്രാമസ്വരാജ് എന്ന ഗന്ധിജിയുടെ സ്വപ്നത്തെ സമകാലിക വികസന രാഷ്ട്രീയ പശ്ചാതലത്തിലും വരാനിരിക്കുന്ന സ്വാതന്ത്യ്ര ദിനത്തെയും മുന്‍നിര്‍ത്തി പുനരാലോജിക്കേണ്ടതുണ്ടെന്ന് കോഴിക്കോട് ജില്ലാ ജനകീയ മുന്നണി ചെയര്‍മാന്‍ റസാഖ് പാലേരി ചൊക്ളി ഗ്രാമ പഞ്ചായത്ത് ജനകീയ മുന്നണി പ്രഖ്യാപന കണ്‍വെന്‍ഷനില്‍ അഭിപ്രായപ്പെട്ടു.

  ചൊക്ളി ഗ്രാമ പഞ്ചായത്ത് ജനകീയ മുന്നണിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.നാട്ടില്‍ വികസനം നടപ്പിലാക്കുമ്പോള്‍ നാം നോക്കേണ്ടത് അവിടുത്തെ അടിസ്ഥാന ജനവിഭാഗത്തെ ആ വികസനം എങ്ങനെ ബാധിക്കും എന്നതാണ്. സ്വജനപക്ഷ രാഷ്ട്രീയത്തിന് അധീതമായി ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും എല്ലാവരുടെയും കൈകളില്‍ അവരുടെ പ്രയാസങ്ങള്‍ തീര്‍ക്കാന്‍ വേണടിയുള്ള വളര്‍ച്ച കൊണടുവരാനും കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് ജനകീയ മുന്നണി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രമുഖ സാഹിത്യകാരനായ പ്രേമാനന്ദന്‍ ചമ്പാട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ചൊക്ളി ഗ്രാമ പഞ്ചായത്തിന്റെ അതിവിപുലമായ

ചൊക്ലി ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡ് വികസനമുന്നണി സ്ഥാനാര്‍ഥി സി.ഹസീന നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു.



വികസന രേഖ ചൊക്ളി ഗ്രാമ പഞ്ചായത്ത് ജനകീയ മുന്നണി സെക്രടറി
ബി.ഉസ്മാന്‍ അവതരിപ്പിച്ചു. അതോടൊപ്പം ജനകീയ മുന്നണിയുടെ കീഴില്‍
പലിശ രഹിത നിധിയുടെ പ്രഖ്യാപനം കണ്‍വീനര്‍ പി.സി ശമീമ പ്രഖ്യാപിച്ചു. അഡ്വ.രവീന്ദ്രന്‍ ,കെ.ടി അന്ത്രുമൌലവി ,സി.ഹസീന എന്നിവര്‍ പരിപാടിയില്‍ ആശംസ അര്‍പ്പിച്ചു. ഇര്‍ഫാന്‍ അബദുല്‍ഖാദര്‍ നന്ദി പറഞ്ഞു

No comments:

Post a Comment