Wednesday 6 October 2010

പഴയങ്ങാടി: ജനപക്ഷ വികസനസമിതി 10 വാര്‍ഡില്‍ മത്സരിക്കും

http://www.madhyamam.com/news/4874


പഴയങ്ങാടി: ജനകീയ മാനിഫെസ്‌റ്റോയുടെ പിന്‍ബലത്തോടെ മാടായി ഗ്രാമപഞ്ചായത്തില്‍ ജനപക്ഷ വികസന സമിതി 10 വാര്‍ഡുകളിലും ഒരു ബ്ലോക് ഡിവിഷനിലും മല്‍സരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത്, 14, 15, 16, 18, 20, 17 വാര്‍ഡുകളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സമിതി ബാക്കി വാര്‍ഡുകളില്‍ ഒക്‌ടോബര്‍ നാലിന് പത്രിക സമര്‍പ്പിക്കും. പുതിയങ്ങാടി ഡിവിഷനില്‍ നിന്നാണ് ബ്ലോക് പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നത്.
ഗ്രാമസഭകളെ സജീവമാക്കുകയും എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ്മയെന്ന ഗ്രാമസഭയുടെ തനത് സ്വഭാവം പ്രയോഗവത്കരിക്കുകയും ചെയ്യും.  പദ്ധതിവിഹിതം പൂര്‍ണമായും ഉപയോഗപ്പെടുത്തി, ആസൂത്രണബോധവും കാഴ്ചപ്പാടുമില്ലാത്ത ജനപ്രതിനിധികളുടെയും അഴിമതി അരങ്ങു തകര്‍ത്ത് രാഷ്ട്രീയ സ്വജനപക്ഷപാതത്തിലൂടെ വികസനമുരടിപ്പ് നടത്തുന്ന രാഷ്ട്രീയസംഘടനകളുടെയും പിടിയില്‍നിന്ന്  മോചിപ്പിച്ച് വികസനത്തിന്റെ പുതിയ മാതൃക ഗ്രാമങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ റിട്ട. അഡീഷനല്‍ ഡെവലപ്‌മെന്റ് കമീഷണര്‍ പി.വി. അബ്ദുറഹ്മാന്‍, വി.കെ. മൊയ്തുഹാജി, എ.പി.വി. മുസ്തഫ, എസ്.എ.പി. അബ്ദുല്‍ സലാം, സി. അബ്ദുല്‍ ഗനി, റിട്ട. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ രാഘവന്‍, വി.വി. ചന്ദ്രന്‍, പി.എം. അബ്ദുല്ല, ബി.പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു

No comments:

Post a Comment